കൊയിലാണ്ടി: പൂക്കാട് കലാലയം 52-ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കലാകാരൻ ദേവരാജ് കോഴിക്കോട് നിർവഹിച്ചു.
പ്രസിഡന്റ് കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരിഉപഹാര സമർപ്പണം നടത്തി.
ജനറൽ കൺവീനർ കെ. ശ്രീജ, ഭാസ്കരൻ വെറ്റിലപ്പാറ, പി.സി. ഉണ്ണികൃഷ്ണൻ, ശിവദാസ് കാരോളി, ഉണ്ണി കുന്നോൽ, അഡ്വ. നിലോവ്ന എന്നിവർ സംബന്ധിച്ചു.